ഉന്നാവില്‍ വീണ്ടും ക്രൂരത ; 12 കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2020 09:47 AM |
Last Updated: 12th March 2020 09:47 AM | A+A A- |

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും ക്രൂരത. പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പ്രതിക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
ഹോളി ആഘോഷ പരിപാടി നടക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വിജനമായ വയലില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലാക്കി.
പിന്നീട് ജില്ലാ ആശുപത്രിയിലേക്കും ഒടുവിൽ കാൺപൂരിലെ ലാലാ ലാജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ പെൺകുട്ടി മരിച്ചു.