ഡൽഹി സർക്കാരും അവധി പ്രഖ്യാപിച്ചു; മാർച്ച് 31 വരെ സ്കൂളുകളും കോളജുകളും അടച്ചിടും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2020 09:00 PM  |  

Last Updated: 12th March 2020 09:00 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും മാര്‍ച്ച് 31 വരെ അടച്ചിടാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. വൈറസ് ബാധ പടർന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായി ഇക്കാലയളവിൽ എല്ലാ തിയേറ്ററുകളും അടച്ചിടാനും ഉത്തരവിൽ പറയുന്നു.  

വെറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും. 500 കിടക്കകള്‍ പുതുതായി സജ്ജീകരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യതലസ്ഥാനത്ത് ആറു പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.