കോവിഡ് 19: ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി, മരിച്ചത് ഡല്‍ഹി സ്വദേശിനിയായ 69കാരി

ഡല്‍ഹി ജനക്പുരി സ്വദേശിനിയായ 69കാരിയാണ് മരിച്ചത്
കോവിഡ് 19: ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി, മരിച്ചത് ഡല്‍ഹി സ്വദേശിനിയായ 69കാരി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഡല്‍ഹി ജനക്പുരി സ്വദേശിനിയായ 69കാരിയാണ് മരിച്ചത്. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  കര്‍ണാടക സ്വദേശിയാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ച ആദ്യ വ്യക്തി.

കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് ഇന്നലെ മരിച്ചത്. സൗദി അറേബ്യയില്‍ നിന്ന് ഉംറ തീര്‍ഥാടനം കഴിഞ്ഞ് ഇന്ത്യയില്‍ എത്തിയ ഇദ്ദേഹത്തെ ശ്വാസതടസ്സം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നു. കേരളത്തില്‍ പുതുതായി സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെയുളള കണക്കാണിത്. രോഗവ്യാപനം ഉയര്‍ന്നതോടെ, രാജ്യത്ത് അതിവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിയേറ്ററുകളും ജിമ്മുകളും മാളുകളും അടച്ചിടാനാണ് ഇരുസര്‍ക്കാരുകളും ഉത്തരവിട്ടിരിക്കുന്നത്. അതേപോലെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്. 

അതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാസ്‌കുകളും സാനിറ്റൈസറുകളും അവശ്യസാധനപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പൂഴ്ത്തിവെയ്പും അമിത വിലയും തടയുന്നതിന്റെ ഭാഗമായാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com