'അമിത് ഷായും മോദിജിയും ഞങ്ങളെ ആലോചിച്ച് വിഷമിക്കേണ്ട'- കൊറോണ ഭയമില്ലെന്ന് ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍

'അമിത് ഷായും മോദിജിയും ഞങ്ങളെ ആലോചിച്ച് വിഷമിക്കേണ്ട'- കൊറോണ ഭയമില്ലെന്ന് ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്
'അമിത് ഷായും മോദിജിയും ഞങ്ങളെ ആലോചിച്ച് വിഷമിക്കേണ്ട'- കൊറോണ ഭയമില്ലെന്ന് ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭയം വളര്‍ത്തി തങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) കഴിഞ്ഞ 90 ദിവസമായി ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍. പ്രതിഷേധ വേദിയില്‍ നിന്ന് തങ്ങള്‍ ഒഴിഞ്ഞു പോകാന്‍ കൊറോണ വൈറസ് ഭയം വളര്‍ത്താനാണ് ശ്രമമെന്ന് അവര്‍ അരോപിച്ചു. തണുപ്പോ, മഴയോ ഒന്നും വക വയ്ക്കാതെയാണ് തങ്ങള്‍ പ്രതിഷേധം നടത്തുന്നത്. അതുകൊണ്ടു തന്നെ കൊറോണ വൈറസ് ഭയം തങ്ങള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു.

തങ്ങള്‍ വളരെ കരുതലോടെ തന്നെയാണ് ഇരിക്കുന്നത്. ആവശ്യത്തിന് സാനിറ്റൈസറുകളും ഡെറ്റോളും അടക്കമുള്ളവ സ്ത്രീകള്‍ക്ക് കൈ വൃത്തിയാക്കാന്‍ നല്‍കുന്നുണ്ട്. 'അമിത് ഷായും മോദിജിയും ഞങ്ങളെ ആലോചിച്ച് വിഷമിക്കേണ്ട. ഞങ്ങള്‍ സ്വയം നന്നായി പരിപാലിക്കുന്നുണ്ട്'- സമരത്തിലുള്ള ഒരു സ്ത്രീ വ്യക്തമാക്കി.

കൊറോണ വൈറസിന്റെ ലക്ഷണങ്ങളെക്കുറിച്ച് അവബോധവും അത് ഒഴിവാക്കാനുള്ള നടപടികളും പ്രതിഷേധക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളെ വേദിയിലേക്ക് കൊണ്ടുവരരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സ്ത്രീകള്‍ പറയുന്നു.

ഡല്‍ഹി കലാപം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം വേണമെന്നും ഇരകള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജാഫ്രാബാദ്, മൗജ്പുര്‍, ശിവ് വിഹാര്‍ എന്നിവിടങ്ങളില്‍ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടത്തണം. ഉത്തര്‍പ്രദേശില്‍ നിന്ന് എങ്ങനെയാണ് ആളുകള്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെത്തി കലാപത്തിന് തുടക്കമിട്ടതെന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com