ഏഴു പേര്‍ കൂടി രോഗമുക്തി നേടി; ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം നെഗറ്റിവ് ആയവര്‍ പത്ത് 

കേരളത്തില്‍നിന്നുള്ള മൂന്നു പേര്‍ക്കു പുറമേ ഉത്തര്‍പ്രദേശിലെ അഞ്ചു പേരും രാജസ്ഥാനിലും ഡല്‍ഹിയിലും ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്
വൈറസ് ബാധ തടയുന്നതിന് മുനിസിപ്പല്‍ അധികൃതര്‍ ജമ്മുവിലെ തെരുവുകള്‍ അണുവിമുക്തമാക്കുന്നു/പിടിഐ
വൈറസ് ബാധ തടയുന്നതിന് മുനിസിപ്പല്‍ അധികൃതര്‍ ജമ്മുവിലെ തെരുവുകള്‍ അണുവിമുക്തമാക്കുന്നു/പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ പത്തു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ കൊവിഡ് പിടിപെട്ട മൂന്നു പേര്‍ നേരത്തെ രോഗമുക്തരായിരുന്നു. ഇതിനു പുറമേ ഏഴു പേര്‍ കൂടി നെഗറ്റിവ് റിസള്‍ട്ടില്‍ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേരളത്തില്‍നിന്നുള്ള മൂന്നു പേര്‍ക്കു പുറമേ ഉത്തര്‍പ്രദേശിലെ അഞ്ചു പേരും രാജസ്ഥാനിലും ഡല്‍ഹിയിലും ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്. 

പരിശോധനയില്‍ പോസ്റ്റിസ് ഫലം കാണിക്കുന്നയാളെ നിശ്ചിത കാലം ആശുപത്രിയില്‍ പാര്‍്പ്പിക്കണമെന്നാണ് പ്രോട്ടോക്കോള്‍. പതിനാലാം ദിവസം വീണ്ടും ടെസ്റ്റ് നടത്തണം. ഇതില്‍ നെഗറ്റിവ് ഫലം കാണിക്കുന്ന പക്ഷം ഇരുപത്തിനാലു മണിക്കൂറിനകം ടെസ്റ്റ് ആവര്‍ത്തിക്കണം. അതിലും നെഗറ്റിവ് ആണെങ്കില്‍ മാത്രമേ രോഗമുക്തി നേടിയെന്നു പ്രഖ്യാപിക്കാനാവൂ- ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ എല്ലാ ടെസ്റ്റുകളും നെഗറ്റിവ് ആയി കണ്ടെത്തിയ പത്തു പേരെയാണ് രോഗമുക്തി നേടിയവരായി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്ത് ജനുവരി 17നു ശേഷം 6500 സാംപിളുകളാണ് ആകെ പരിശോധിച്ചത്. ഇതില്‍ 83 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

രണ്ടു പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ മരണമടഞ്ഞത്. ഒരാള്‍ കര്‍ണാടകയിലും മറ്റൊരാള്‍ ഡല്‍ഹിയിലും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com