കൊറോണ ഞങ്ങളെ തൊടില്ല; 'ഗോമൂത്ര പാര്‍ട്ടി' നടത്തി ഹിന്ദുമഹാസഭ (വീഡിയോ)

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഗോമൂത്രം കുടിച്ചുകൊണ്ടുള്ള 'പാര്‍ട്ടി' നടത്തി അഖില ഭാരത ഹിന്ദു മഹാസഭ
കൊറോണ ഞങ്ങളെ തൊടില്ല; 'ഗോമൂത്ര പാര്‍ട്ടി' നടത്തി ഹിന്ദുമഹാസഭ (വീഡിയോ)

ന്യൂഡല്‍ഹി:  കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഗോമൂത്രം കുടിച്ചുകൊണ്ടുള്ള 'പാര്‍ട്ടി' നടത്തി അഖില ഭാരത ഹിന്ദു മഹാസഭ. ശനിയാഴ്ച ഡല്‍ഹിയിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. 200ലധികം ആളുകള്‍ പങ്കെടുത്തു. ഗോമൂത്രം കൊണ്ട് ഉണ്ടാക്കിയ പാനീയം പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്തു. ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ് കൊറോണ വൈറസിന്റെ കാരിക്കേച്ചറിനു സമീപം സ്പൂണില്‍ ഗോമൂത്രം നിറച്ചു ചിത്രങ്ങള്‍ക്കു പോസ് ചെയ്തു.

'ഞങ്ങള്‍ 21 വര്‍ഷമായി ഗോമൂത്രം കുടിക്കുന്നു, ചാണകത്തില്‍ കുളിക്കുന്നു. ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല.' – പരിപാടിയില്‍ പങ്കെടുത്ത ഓം പ്രകാശ് എന്നയാള്‍ പറഞ്ഞു. ഗോമൂത്രത്തിനു ചാണകത്തിനും കോവിഡ്–19നെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് അസമിലെ ഒരു ബിജെപി നേതാവ് ഈ മാസമാദ്യം പറഞ്ഞിരുന്നു.

ലോകത്താകെ 121 രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളം ആളുകള്‍ക്കാണ് കോവിഡ്–19 സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍. ഇതിനിടയിലാണ് ഹിന്ദു മഹാസഭ ഗോമൂത്ര പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com