ജോധ്പൂരില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു

ട്രക്കും ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്
ജോധ്പൂരില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു

ജയ്പൂര്‍ : രാജസ്ഥാനിലെ ജോധ്പൂരില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ട്രക്കും ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. 

ജോധ്പൂര്‍ ജില്ലയിലെ ബലോട്ര-ഫലോഡി ദേശീയപാതയില്‍ സോയാന്ത്ര ഗ്രാമത്തില്‍ വെച്ചാണ് അപകടം. മരിച്ചവരില്‍ നാലു പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com