'ആസാദ് സമാജ് പാര്‍ട്ടി'യുമായി ചന്ദ്രശേഖര്‍; പ്രഖ്യാപനം കാന്‍ഷി റാമിന്റെ ജന്‍മദിനത്തില്‍, മായാവതിക്ക് വെല്ലുവിളിയാകുമോ?

സാമൂഹ്യ പരിഷ്‌കര്‍ത്താവും ബിഎസ്പി സ്ഥാപകനുമായ കാന്‍ഷി റാമിന്റെ ജന്‍മദിനത്തിലാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
'ആസാദ് സമാജ് പാര്‍ട്ടി'യുമായി ചന്ദ്രശേഖര്‍; പ്രഖ്യാപനം കാന്‍ഷി റാമിന്റെ ജന്‍മദിനത്തില്‍, മായാവതിക്ക് വെല്ലുവിളിയാകുമോ?

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. സാമൂഹ്യ പരിഷ്‌കര്‍ത്താവും ബിഎസ്പി സ്ഥാപകനുമായ കാന്‍ഷി റാമിന്റെ ജന്‍മദിനത്തിലാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് രാഷ്ട്രീയ കക്ഷിയുടെ പേര്. 

നോയിഡ സെക്ടര്‍ 70ലെ ബസായി ഗ്രാമത്തില്‍ ചേര്‍ന്ന പരിപാടിയിലാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഭീം ആര്‍മി ഇനിമുതല്‍ ആസാദ് സമാജ് പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ദേശീയ പൗരത്വ രജിസ്റ്ററിനും, പൗരത്വ ഭേദഗതിക്കും എതിരായ സമരമുഖത്ത് ശക്തമായി നിലനില്‍ക്കുന്ന സംഘടനയാണ് ഭീം ആര്‍മി. 

ഭീം ആര്‍മി രാഷ്ട്രീ പാര്‍ട്ടി ആകുന്നതോടെ മായവതിയുടെ ബിഎസ്പിയിലുള്ള വലിയ ഒരുവിഭാഗം ആസാദിനൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നത്. ആസാദിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മായാവതി നേരത്തെ തന്നെ രംഗത്തുണ്ട്.

ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യമെമ്പാടും സംഘടനയെ ശക്തിപ്പെടുത്താനാണ് ആസാദിന്റെ തീരുമാനം. അംബ്ദേകര്‍ ചിന്ത മനസ്സില്‍ സൂക്ഷിക്കുയും സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളതുമായ ചെറുപ്പക്കാരെ അദ്ദേഹം നേരത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com