'ജയ് കൊറോണ'; കോളജ് അടച്ചത് നൃത്തം ചെയ്ത് ആഘോഷിച്ച് ഐഐടി വിദ്യാർത്ഥികൾ (വീഡിയോ)

'ജയ് കൊറോണ'; കോളജ് അടച്ചത് നൃത്തം ചെയ്ത് ആഘോഷിച്ച് ഐഐടി വിദ്യാർത്ഥികൾ (വീഡിയോ)
'ജയ് കൊറോണ'; കോളജ് അടച്ചത് നൃത്തം ചെയ്ത് ആഘോഷിച്ച് ഐഐടി വിദ്യാർത്ഥികൾ (വീഡിയോ)

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ പടരുന്നതിന്റെ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് പിന്നാലെ കോളജ് അടച്ചതിന്റെ സന്തോഷത്തിൽ കൊറോണയ്ക്ക് ജയ് വിളിച്ച് എത്തിയിരിക്കുകയാണ് ഡൽഹി ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍.

വിദ്യാർത്ഥികൾ 'ജയ് കൊറോണ' വിളിച്ച് നൃത്തം ചെയ്യുന്നതിന്റെ വീ‍ഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്

വിദ്യാര്‍ത്ഥികള്‍ കൊറോണയ്ക്ക് ജയ് വിളിക്കുന്നത് വീഡിയോയിൽ കേള്‍ക്കാം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കരകോരം ഹോസ്റ്റലിലാണ് സംഭവം. കോവിഡ് 19 കാരണം ഡൽഹി ഐഐടി മുഴുവന്‍ ക്ലാസുകളും അവസാനിപ്പിച്ചിരിക്കുകയാണ്. 

ഡൽഹിയില്‍ കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 84 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com