എന്നെ പരിഹസിച്ചവര്‍ ഇന്ന് അനുഭവിക്കുന്നു; പരമശിവന്‍ രക്ഷിക്കും, നിത്യാനന്ദ വീണ്ടും രംഗത്ത്

തന്നെ കളിയാക്കിയവര്‍ ഇപ്പോള്‍ കോവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയംതടവിലാണെന്ന് ബലാത്സംഗക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ
എന്നെ പരിഹസിച്ചവര്‍ ഇന്ന് അനുഭവിക്കുന്നു; പരമശിവന്‍ രക്ഷിക്കും, നിത്യാനന്ദ വീണ്ടും രംഗത്ത്

ന്നെ കളിയാക്കിയവര്‍ ഇപ്പോള്‍ കോവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയംതടവിലാണെന്ന് ബലാത്സംഗക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ.  'എല്ലാവരില്‍നിന്നും വിട്ട് നിന്ന് ഞാന്‍ സ്വയം കൈലാസ എന്ന പുതിയ രാജ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹ്യമായ ഇടപെടലില്‍ നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്ന് ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കോവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും'.നിത്യാനന്ദ പറഞ്ഞു. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നിത്യാനന്ദ വിദേശത്ത് ഒളിവിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. 

കഴിഞ്ഞ ഡിസംബറിലാണ് ഇക്വഡോറില്‍ ദ്വീപ് വാങ്ങി കൈലാസയെന്ന പേരില്‍ സ്വന്തം രാജ്യം സൃഷ്ടിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്. സ്വന്തമായി പതാക, പാസ്‌പോര്‍ട്ട് എന്നിവയുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലും മറ്റും ദുരിതം അനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് തന്റെ രാജ്യത്തേക്ക് വരാമെന്ന് നിത്യാനന്ദ പറഞ്ഞിരുന്നു. 

ഇന്റര്‍പോള്‍ തിരയുമ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇയാള്‍ പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ നിത്യാനന്ദയ്ക്ക് ദ്വീപ് നല്‍കിയിട്ടില്ലെന്നാണ് ഇക്വഡോര്‍ പറയുന്നത്. വിവാദങ്ങളിലേക്ക് രാജ്യത്തെ വലിച്ചിഴക്കരുത് എന്നും ഇക്വഡോര്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com