അക്ഷയ് സിങിന്റെ വിധവയായി കഴിയാന്‍ ആഗ്രഹമില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ കോടതിയില്‍

നിര്‍ഭയ കൂട്ടബലാത്സംഗ കേസ് വധശിക്ഷ നടപ്പാക്കാനിരിക്കെ വിവാഹമോചനമാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ പുനിത കുടുംബകോടതിയെ സമീപിച്ചു.
അക്ഷയ് സിങിന്റെ വിധവയായി കഴിയാന്‍ ആഗ്രഹമില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ കോടതിയില്‍

ഔറംഗാബാദ്: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ നടപ്പാക്കാനിരിക്കെ വിവാഹമോചനമാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ പുനിത കുടുംബകോടതിയെ സമീപിച്ചു. ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്.

2012 ഡിസംബര്‍ 16 ന് നടന്ന ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളാണ് അക്ഷയ് സിങ് ഠാക്കറെന്നും ഇയാളെ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണെന്നും വിവാഹമോചന ഹര്‍ജിയില്‍ പുനിത പറയുന്നു. ഭര്‍ത്താവിന്റെ നിരപരാധിത്വം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അക്ഷയ് സിംഗ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വിവാഹമോചനം നല്‍കണമെന്നും ഇവര്‍ പറയുന്നു. 

ബിഹാറിലെ ഔറംഗാബാദിലെ ലഹാങ് കര്‍മ ഗ്രാമം സ്വദേശിയാണ് അക്ഷയ്. നാലുപ്രതികളില്‍ മുകേഷ്, പവന്‍, വിനയ് എന്നിവര്‍ കുടുംബാഗങ്ങളുമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. അക്ഷയുടെ കുടുംബാംഗങ്ങളോട് വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി അവസാനമായി കാണാനുള്ള ദിവസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ കത്തയച്ചിട്ടുണ്ട്. 

പ്രതികളെ മാര്‍ച്ച് 20ന് രാവിലെ അഞ്ചരയ്ക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ  പ്രതികള്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com