ഒരു കിലോ ചാണകത്തിന് 500 രൂപ; കൊറോണ വൈറസ് തടയാന്‍ ഗോമൂത്രവും ചാണകവും വില്‍പനയ്ക്ക്

കോവിഡ് 19ന് മരുന്നായി ചാണകവും ഗോമൂത്രവും 500 രൂപയ്ക്ക് വില്‍പ്പനയ്ക്ക്!
ഒരു കിലോ ചാണകത്തിന് 500 രൂപ; കൊറോണ വൈറസ് തടയാന്‍ ഗോമൂത്രവും ചാണകവും വില്‍പനയ്ക്ക്

കൊല്‍ക്കത്ത: കോവിഡ് 19ന് മരുന്നായി ചാണകവും ഗോമൂത്രവും 500 രൂപയ്ക്ക് വില്‍പ്പനയ്ക്ക്!പശ്ചിമ ബംഗാളിലെ ഡാംകുനിയിലാാണ് ക്ഷീര കര്‍ഷകന്‍ ചാണകവും ഗോമൂത്രവും കച്ചവടം നടത്തുന്നത്. ഗോമൂത്രത്തിന് ഒരു ലിറ്ററിന് 500ഉം ചാണകം ഒരു കിലോയ്ക്ക് 500രൂപയുമാണ് ഈടാക്കുന്നതെന്ന് മാബുദ് അലി എന്നയാള്‍ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പറയുന്നു. 

ഹിന്ദു മഹസാഭ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഗോമൂത്ര സംഗമത്തില്‍ നിന്നാണ് തനിക്ക് ഈ 'ഐഡിയ' ലഭിച്ചതെന്ന് അലി പറയുന്നു.'ഗോമൂത്രം കുടിക്കൂ, കൊറോണയില്‍ നിന്ന് രക്ഷപ്പെടൂ' എന്നാണ് അലിയുടെ പരസ്യ വാചകം. 

' എനിക്ക് രണ്ടു പശുക്കളാണുള്ളത്. ഒരെണ്ണം ഇന്ത്യന്‍ പശുവും മറ്റേത് ജഴ്‌സിയും. പാല്‍ വിറ്റാണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. ഗോമൂത്ര സംഗമം ടിവിയില്‍ കണ്ടതിന് ശേഷം ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൂടുതല്‍ പണമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു'- അലി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. 

ജഴ്‌സി പശുവിന്റെ ചാണകത്തിനും മൂത്രത്തിനും വിലക്കുറവുണ്ട്. 300 രൂപയ്ക്കാണ് ഇത് വില്‍ക്കുന്നത്. ജഴ്‌സി പശു ഇന്ത്യന്‍ പശുവിനെപ്പോലെ ശുദ്ധമായ ഇനമല്ലെന്നും അതിന്റെ മൂത്രത്തിന് ഡിമാന്റ് ഇല്ലെന്നും അലി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com