കോവിഡ് ചികിത്സയ്ക്ക് ഗോമൂത്രവും ചാണകവും വിറ്റയാള്‍ അറസ്റ്റില്‍; പ്രചോദനമായത് ഹിന്ദു മഹാസഭയുടെ പാര്‍ട്ടി

കൊറോണ വൈറസ് ബാധയെ ചെറുക്കുമെന്ന് അവകാശവാദം ഉന്നയിച്ച് പശുവിന്റെ ചാണകവും ഗോമൂത്രവും വില്‍പ്പനയ്ക്ക് വച്ച പശ്ചിമ ബംഗാള്‍ സ്വദേശി അറസ്‌ററില്‍
കോവിഡ് ചികിത്സയ്ക്ക് ഗോമൂത്രവും ചാണകവും വിറ്റയാള്‍ അറസ്റ്റില്‍; പ്രചോദനമായത് ഹിന്ദു മഹാസഭയുടെ പാര്‍ട്ടി

കൊല്‍ക്കത്ത:  കൊറോണ വൈറസ് ബാധയെ ചെറുക്കുമെന്ന് അവകാശവാദം ഉന്നയിച്ച് പശുവിന്റെ ചാണകവും ഗോമൂത്രവും വില്‍പ്പനയ്ക്ക് വച്ച പശ്ചിമ ബംഗാള്‍ സ്വദേശി അറസ്‌ററില്‍. ഹിന്ദു മഹാസഭയുടെ ഗോമൂത്ര പരിപാടിയാണ് വില്‍പ്പന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് കടയുടമയായ മബൂദ് അലിയുടെ വിശദീകരണം.  റോഡരികില്‍ താത്കാലിമായി കെട്ടി ഉയര്‍ത്തിയ കടയില്‍ ലിറ്ററിന് 500 രൂപ ഈടാക്കിയാണ് ഗോമൂത്രം വില്‍പ്പനയ്ക്ക് വച്ചത്. ഒരു കിലോ ചാണകത്തിനും സമാനമായ വിലയാണ് ഇട്ടിരുന്നത്.

ഡല്‍ഹിയെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 19ല്‍ റോഡരികിലാണ് മബൂദ് അലി കട ആരംഭിച്ചത്. മതവികാരം വ്രണപ്പെടുത്തി, കബളിപ്പിച്ചു എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് മബൂദ് അലിയെ ഹൂഗ്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 14ന് ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഗോമൂത്ര പാര്‍ട്ടിയാണ് ഇത്തരമൊരു കട തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മബൂദ് അലി പറയുന്നു.

ഗോമൂത്രം കുടിച്ച് കൊറോണ വൈറസിനെ അകറ്റൂ എന്ന പോസ്റ്ററും കടയില്‍ പതിപ്പിച്ചിരുന്നു. രണ്ടു പശുക്കളുടെ പാല്‍ വിറ്റാണ് മബൂദ് ആലി ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. അതിനിടെയാണ് ഗോമൂത്ര പാര്‍ട്ടി ടെലിവിഷനില്‍ കണ്ടത്. ഇതില്‍ പ്രചോദിതനായ താന്‍ ഗോമൂത്രവും ചാണകവും വിറ്റ് കൂടുതല്‍ ലാഭം ഉണ്ടാക്കാമെന്ന് കരുതിയാണ് കട ആരംഭിച്ചതെന്ന് മബൂദി അലി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com