കര്‍ണാടകയിലെ റിസോര്‍ട്ടില്‍ വിമത എംഎല്‍എമാരെ കാണാനെത്തി; കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കരുതല്‍ തടങ്കലില്‍

ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത്
കര്‍ണാടകയിലെ റിസോര്‍ട്ടില്‍ വിമത എംഎല്‍എമാരെ കാണാനെത്തി; കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കരുതല്‍ തടങ്കലില്‍

ബംഗളൂരു:  കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് കസ്റ്റഡിയില്‍.ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത്. 

റിസോര്‍ട്ടില്‍ പ്രവേശിക്കാന്‍ പൊലീസ് അനുമതിയില്ലായിരുന്നു. 21 കോണ്‍ഗ്രസ് എംഎല്‍എമാരാണ് റിസോര്‍ട്ടിലുള്ളത്. പൊലീസിന്റെ നിര്‍ദേശം ലംഘിച്ച് അകത്തുകടക്കാന്‍ ശ്രമിച്ചതിനാണ് ദിഗ് വിജയ് സിങിനെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com