ഫിലിപ്പൈന്‍സിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും; എംബസി ഉദ്യോ​ഗസ്ഥർ മനില വിമാനത്താവളത്തിലെത്തി

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഫിലിപ്പൈൻസ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കും
ഫിലിപ്പൈന്‍സിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും; എംബസി ഉദ്യോ​ഗസ്ഥർ മനില വിമാനത്താവളത്തിലെത്തി

ന്യൂഡൽഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഫിലിപ്പൈൻസ്  വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കും. അടത്തവിമാനത്തിൽ ഇവരെ തിരിച്ചെത്തിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഉറപ്പുനൽകിയതായി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫിലിപ്പൈൻസിലെ ഹോസ്റ്റലും കടകളും അടച്ചതിനാല്‍ വിദ്യാര്‍ഥികള്‍ പെരുവഴിയിലായ അവസ്ഥിയിലായിരുന്നു. എയർ ഏഷ്യ വിമാനത്തിൽ ഇവരെ ഡൽഹിയിലും വിശാഖപട്ടണത്തിലും എത്തിക്കാനാണ് ശ്രമം. വിമാനത്തിന് ഇന്ത്യയിൽ ലാൻഡ് ചെയ്യാൻ അമുമതി ലഭിച്ചു. എംബസി അധികൃതരും എയർ ഏഷ്യ അധികൃതരും ഇക്കാര്യം അവരെ നേരിട്ട് അറിയിച്ചു. 

20 മണിക്കൂറിലധികമായി വിമാനത്താവളത്തിൽ കുടുങ്ങിയ സംഘത്തെയാണ് തിരിച്ചെത്തിക്കുന്നത്. ന്യൂസിലാൻഡ്, ഫിലിപ്പൈൻസ്, കംബോഡിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ എഴുപത് മലയാളികള്‍ ഉള്‍പ്പെടെ നാനൂറിലേറെ വരുന്ന ഇന്ത്യന്‍ സംഘമാണ് ചൊവ്വാഴ്ച ഉച്ചമുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com