മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് 'പുല്ലുവില'; കോവിഡ് ഭീതി കാലത്തും തടിച്ചുകൂടി ആയിരങ്ങളുടെ പ്രതിഷേധം (വീഡിയോ)

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം
മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് 'പുല്ലുവില'; കോവിഡ് ഭീതി കാലത്തും തടിച്ചുകൂടി ആയിരങ്ങളുടെ പ്രതിഷേധം (വീഡിയോ)

ചെന്നൈ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം. രോഗവ്യാപനം തടയാന്‍ ആള്‍്ക്കൂട്ടം ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമാണ് തമിഴനാട് തോഹീദ് ജമാത്തിന്റെ നേതൃത്വത്തിലുളള പ്രതിഷേധ സമരം തളളിക്കളഞ്ഞത്. പ്രതിഷേധ സമരത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ മുന്‍പിലാണ് സമരം തുടരുന്നത്. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്‌ററര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ തോഹീദ് ജമാത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. കഴിഞ്ഞ കുറെ ദിവസങ്ങളായി സമരം തുടരുകയാണ്. ഇന്ന് സമരത്തില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

റോഡരികില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടി നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. കോവിഡ് രോഗവ്യാപനം തടയാന്‍ 50ല്‍ അധികം പേര്‍ തടിച്ചുകൂടരുതെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശം. അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് നടക്കരുതെന്നാണ് മുംബൈ ഭരണകൂടം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അത്തരത്തില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് തമിഴ്‌നാട്ടിലെ പ്രതിഷേധ പ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com