മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു കോവിഡ് നിരീക്ഷണത്തില്‍

സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ സുരേഷ് പ്രഭു കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്
മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു കോവിഡ് നിരീക്ഷണത്തില്‍

മുംബൈ: ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പ്രഭു നിരീക്ഷണത്തില്‍. സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ സുരേഷ് പ്രഭു കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്.

പതിനാല് ദിവസം സുരേഷ് പ്രഭു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ സുരേഷ് പ്രഭുവിന്റെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയാന്‍ സുരേഷ് പ്രഭു തീരുമാനിക്കുകയായിരുന്നു. 

ജി20 ഷെര്‍പ്പ യോഗത്തില്‍ പങ്കെടുക്കാനാണ് സുരേഷ് പ്രഭു സൗദി അറേബ്യയില്‍ പോയത്. മാര്‍ച്ച് 10നായിരുന്നു സമ്മേളനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com