രണ്ടു രൂപയ്ക്ക് ഒരു കിലോ കോഴി, ഗതികേടിന്റെ വിളി ആരും കേട്ടില്ല!, വെട്ടിനുറുക്കി കഷ്ണങ്ങളാക്കി നായ്ക്കൂട്ടത്തിന് ( വീഡിയോ)

രണ്ടുരൂപയ്ക്ക് ഒരു കിലോ കോഴി എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന കച്ചവടക്കാരന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുളളത്
രണ്ടു രൂപയ്ക്ക് ഒരു കിലോ കോഴി, ഗതികേടിന്റെ വിളി ആരും കേട്ടില്ല!, വെട്ടിനുറുക്കി കഷ്ണങ്ങളാക്കി നായ്ക്കൂട്ടത്തിന് ( വീഡിയോ)

ന്യൂഡല്‍ഹി: പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കോഴിയുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. നാലുമുട്ടയുടെ വിലയ്ക്ക് ഒരു കിലോ കോഴി വില്‍ക്കേണ്ട ഗതിക്കേടില്‍ എത്തിനില്‍ക്കുകയാണ് കോഴികര്‍ഷകര്‍. 

ഉത്തരേന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ കൊറോണ വൈറസ് ഭീതിയാണ് കോഴി കര്‍ഷകരെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയത്. ആവശ്യക്കാര്‍ കുറഞ്ഞതോടെ കിലോയ്ക്ക് രണ്ടുരൂപയ്ക്കും സൗജന്യമായും കോഴിയെ വിതരണം ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

രണ്ടുരൂപയ്ക്ക് ഒരു കിലോ കോഴി എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന കച്ചവടക്കാരന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. അതിനിടെ കോഴിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കടയ്ക്ക് മുന്‍പിലെ നായ്ക്കൂട്ടത്തിന് എറിഞ്ഞ് കൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കനത്ത നഷ്ടത്തിന്റെ വേദനയിലും ചിരിച്ചുകൊണ്ടാണ് കടയിലെ ജീവനക്കാരന്‍ കോഴിയുടെ വെട്ടിനുറുക്കിയ കഷ്ണങ്ങള്‍ നായ്ക്കൂട്ടത്തിന് എറിഞ്ഞു കൊടുക്കുന്നത്. 

അതിനിടെ ചന്തയില്‍ കോഴിയെ വെറുതെ കൊടുക്കുന്ന ദൃശ്യങ്ങളും വൈറലാകുകയാണ്. മധ്യപ്രദേശില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ക്ക് കച്ചവടക്കാര്‍ കോഴിയെ വെറുതെ കൊടുക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com