രാജ്യത്ത് 142 പേര്‍ക്ക് കോവിഡ്; 85 ട്രെയിനുകള്‍ റദ്ദാക്കി; ഹരിയാനയിലും ബംഗാളിലും ആദ്യകേസുകള്‍

ഹരിയാനയിലും ബംഗാളിലും ഓരോ ആളുകള്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് 142 പേര്‍ക്ക് കോവിഡ്; 85 ട്രെയിനുകള്‍ റദ്ദാക്കി; ഹരിയാനയിലും ബംഗാളിലും ആദ്യകേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത്  കൊവിഡ് 19 ബാധിച്ചവരുടെ  എണ്ണം 142 ആയി. കോവിഡ് രാജ്യത്ത് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇപ്പോഴത്തെ രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചു. പനിയോ, ചുമയോ, ജലദോഷമോ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സക്ക് വിധേയരാകണം.

ഹരിയാനയിലും ബംഗാളിലും ഓരോ ആളുകള്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്ത് കേരളമാണ്. 

മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, സ്വിറ്റസര്‍ലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇത്. പല സംസ്ഥാനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചു.

യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് 85 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. മധ്യറെയില്‍വെ 23 ട്രെയിനുകളും പശ്ചിമ റെയില്‍ 10 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

മധ്യറെയില്‍വെ റദ്ദാക്കിയ തീവണ്ടികള്‍-  ഡെക്കാന്‍ എക്‌സ്പ്രസ്, പ്രഗതി എക്‌സ്പ്രസ്, മുംബൈയ്ക്കും നാഗ്പുരിനും ഇടയില്‍ ഓടുന്ന അജ്‌നി എക്‌സ്പ്രസ്, നന്ദിഗ്രാം എക്‌സ്പ്രസ്, നാഗ്പുര്‍പുണെ ഹംസഫര്‍, അമരാവതിപുണെ, എല്‍.ടി.ടി.മന്‍മാഡ്, ബുസാവല്‍നാഗ്പുര്‍ എക്‌സ്പ്രസ്, സി.എസ്.ടി.നിസാമുദ്ദീന്‍ രാജധാനി, സി.എസ്.ടി.ഹൗറ തുരന്തോ, ഹൈദരാബാദ് ഇന്റര്‍സിറ്റി, കലബുര്‍ഗി ഇന്റര്‍സിറ്റി തുടങ്ങിയവയാണ് റദ്ദാക്കിയ തീവണ്ടികള്‍.

പശ്ചിമ റെയില്‍വേ റദ്ദാക്കിയ തീവണ്ടികള്‍ - മുംബൈ സെന്‍ട്രല്‍ഇന്‍ഡോര്‍ തുരന്തോ എക്‌സ്പ്രസ് മാര്‍ച്ച് 21, 26, 28 തീയതികളില്‍ ഓടില്ല. 22, 27, 29 തീയതികളില്‍ ഈ വണ്ടിയുടെ തിരികെയുള്ള സര്‍വീസും ഉണ്ടായിരിക്കില്ല.ബാന്ദ്രാജാംനഗര്‍ ഹംസഫര്‍, മുംബൈജയ്പുര്‍ തുരന്തോ, മുംബൈന്യൂഡല്‍ഹി തുരന്തോ, ഇന്‍ഡോര്‍പുരി ഹംസഫര്‍, എന്നീ വണ്ടികളാണ് മറ്റുള്ളവ. ഇവയും ചില ദിവസങ്ങളിലെ സര്‍വീസ് മാത്രമാണ് റദ്ദാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com