'ദിവസവും 15 മിനുട്ട് സൂര്യ പ്രകാശം കൊള്ളൂ, കൊറോണ വൈറസുകള്‍ ഇല്ലാതാകും'; വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി (വീഡിയോ)

'ദിവസവും 15 മിനുട്ട് സൂര്യപ്രകാശം കൊള്ളൂ, കൊറോണ വൈറസുകള്‍ ഇല്ലാതാകും'; വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി  
'ദിവസവും 15 മിനുട്ട് സൂര്യ പ്രകാശം കൊള്ളൂ, കൊറോണ വൈറസുകള്‍ ഇല്ലാതാകും'; വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി (വീഡിയോ)

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് ജനങ്ങള്‍. വൈറസിനെ തുരത്താനുള്ള ശ്രമങ്ങളാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നത്. 

ഇപ്പോഴിതാ കൊറോണ വൈറസിനെ തടയാന്‍ ജനങ്ങള്‍ സൂര്യ പ്രകാശം കൊള്ളണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കകയാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹ മന്ത്രി അശ്വിനി കുമാര്‍ ചൗബെ. ദിവസത്തില്‍ 15 മിനുട്ടോളമെങ്കിലും ജനങ്ങള്‍ സൂര്യപ്രകാശം കൊള്ളണമെന്ന് അദ്ദേഹം പറയുന്നു. 

''ജനങ്ങള്‍ 15 മിനുട്ടോളം സൂര്യന് കീഴില്‍ നില്‍ക്കണം. സൂര്യപ്രകാശത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി മെച്ചപ്പെടുത്തും. കൊറോണ പോലെയുള്ള വൈറസുകളെ ഇല്ലാതാക്കും''- അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com