നിര്‍ഭയ കേസ് പ്രതികളെ നാളെ പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റും; മരണവാറന്റിന് സ്റ്റേയില്ല

നിര്‍ഭയ കേസ് പ്രതികളെ നാളെ പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റും; മരണവാറന്റിന് സ്റ്റേയില്ല

ഇവര്‍ക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി കോടതി സ്‌റ്റേ ചെയ്തില്ല

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റും. ഇവര്‍ക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി കോടതി സ്‌റ്റേ ചെയ്തില്ല. നിയമപരമായ സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി തൂക്കിലേറ്റുന്നത് നിര്‍ത്തിവെയ്ക്കണമെന്ന പ്രതികളുടെ അപേക്ഷയാണ് കോടതി തളളിയത്.നാളെ വെളുപ്പിന് 5.30ന് തൂക്കിലേറ്റുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. 

നിര്‍ഭയക്കേസിലെ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സംഭവം നടന്ന ദിവസം ഡല്‍ഹിയില്‍ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിങ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇനി പട്യാലാ ഹൗസ് കോടതിയില്‍ ഒരു ഹര്‍ജി കൂടി പരിഗണനയിലുണ്ട്. പുതിയ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും താനല്ല നല്‍കിയതെന്ന വാദവും കോടതി തള്ളി. 

നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവന്‍ ഗുപ്തയുടെയും രണ്ടാം ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതിനാല്‍ പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കി. തുടര്‍ന്നാണ് മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ 20നു രാവിലെ 5.30നു തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com