രാജ്യത്ത് കോവിഡ് മരണം നാലായി; മരിച്ചത് പഞ്ചാബ് സ്വദേശിയായ 70കാരന്‍

രാജ്യത്ത് കോവിഡ് മരണം നാലായി - പഞ്ചാബ് സ്വദേശിയായ 70കാരന്‍ മരിച്ചു 
ചിത്രം പിടിഐ
ചിത്രം പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പഞ്ചാബ് സ്വദേശിയായ എഴുപത് കാരനാണ് മരിച്ചത്. ജര്‍മ്മനിയില്‍ നിന്ന് ഇറ്റലി വഴി ഡല്‍ഹിയിലെത്തിയ ആളാണ് മരിച്ചത്. 

169 പേര്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കും ആന്ധ്ര, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശികളാണ്.

മഹാരാഷ്ട്രയില്‍ മുംബൈയിലും ഉല്ലാസ് നഗറിലുമുള്ള സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും എത്തിയവരാണ് ഇരുവരും. മുംബൈയില്‍ കോവിഡ് കണ്ടെത്തിയ 22 കാരി ബ്രിട്ടനില്‍ നിന്നും എത്തിയതാണ്. ഉല്ലാസ് നഗറില്‍ നിന്നുള്ള 49 കാരി ദുബായില്‍ നിന്നാണ് വന്നത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 47 ആയി. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

മാഹിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ നില തൃപ്തികരമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് അദ്ദേഹം കേരള മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രാദേശിക ഭരണകൂടം 15 സംഘങ്ങളായി തിരിഞ്ഞ് ബോധവല്‍ക്കരണം നടത്തുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചെന്ന് പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു.

യാത്രക്കാരില്ലാത്തതിനാലും, ജാഗ്രതയുടെ ഭാഗമായും രാജ്യത്ത് കൂടുതല്‍ തീവണ്ടികള്‍ റദ്ദാക്കി. 84 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ഇതോടെ ഇതുവരെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 168 ആയി. ഈ മാസം 31ാം തീയതി വരെയുള്ള തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com