സിഡ്നിയിൽ നിന്ന് എത്തി, വൈറസ് ബാധ സംശയിച്ച് ഐസൊലേഷനിൽ; യുവാവ് ആത്മഹത്യ ചെയ്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2020 07:15 AM  |  

Last Updated: 19th March 2020 07:17 AM  |   A+A-   |  

corona

 

ന്യൂഡൽഹി: കോവിഡ് 19 രോഗബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. തൻവീർ സിംഗ്(35) എന്ന യുവാവാണ് മരിച്ചത്. 

ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് എത്തിയ തൻവീറിനെ പരിശോധിച്ചപ്പോൾ വൈറസ് ബാധ സംശയിച്ചിരുന്നു. ഇതേതുടർന്ന് ഇയാളെ ഐസൊലേഷനിലാക്കി. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. 

ഐസൊലേഷന്‍ വാർഡിൽ പ്രവേശിക്കാൻ തൻവീർ വിമുഖത കാണിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പഞ്ചാബ് സ്വദേശിയാണ് യുവാവ്.