വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾ; 12 മണിക്ക് കമൽനാഥ് മാധ്യമങ്ങളെ കാണും; രാജി വച്ചേയ്ക്കുമെന്ന് സൂചന; വിപ്പ് നൽകി ഇരു പാർട്ടികളും

വിശ്വാസ വോട്ടടുപ്പിന് മണിക്കൂറുകൾ; 12 മണിക്ക് കമൽനാഥ് മാധ്യമങ്ങളെ കാണും; രാജി വച്ചേയ്ക്കുമെന്ന് സൂചന; വിപ്പ് നൽകി ഇരു പാർട്ടികളും
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾ; 12 മണിക്ക് കമൽനാഥ് മാധ്യമങ്ങളെ കാണും; രാജി വച്ചേയ്ക്കുമെന്ന് സൂചന; വിപ്പ് നൽകി ഇരു പാർട്ടികളും

ഭോപ്പാല്‍: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഇന്ന് രാജി വച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. 
വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്നതിനാലാണ് രാജി. ഇന്ന് ഔദ്യോഗിക വസതിയില്‍ വച്ച് കമല്‍നാഥ് മാധ്യമങ്ങളെ കാണുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ബിജെപി, കോൺ​ഗ്രസ് പാർട്ടികൾ തങ്ങളുടെ എംഎൽഎമ്മാർക്ക് വിപ്പ് നൽകി.

മധ്യപ്രദേശ് നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് 22 എംഎല്‍എമാര്‍ രാജിവച്ച സാഹചര്യത്തില്‍ ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. 

ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുണ്ടായിരുന്ന 22 എംഎല്‍എമാര്‍ വിമതരായതോടെയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി തുലാസിലായത്. ഇവരില്‍ ആറ് പേരുടെ രാജി മാത്രമാണ് സ്പീക്കര്‍ സ്വീകരിച്ചിട്ടുള്ളു. ബാക്കിയുള്ള 16 പേര്‍ക്ക് സഭയിലെത്താന്‍ പൊലീസ് സംരക്ഷണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ആറ് പേരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചതോടെ മധ്യപ്രദേശ് നിയമസഭയില്‍ 222 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 112 സീറ്റ് വേണം. ബിജെ‌പിക്ക് ഇപ്പോള്‍ 107 പേരുടെ പിന്തുണയാണുള്ളത്. വിമതരായ 16 പേരെക്കൂടി കൂട്ടിയാല്‍ കോണ്‍ഗ്രസിന് 108 അംഗങ്ങളുണ്ടാകും. എന്നാല്‍ അവരുടെ രാജിയും സ്പീക്കര്‍ക്ക് സ്വീകരിക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com