സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട് 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ മാറ്റിവെച്ചു
സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട് 

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ മാറ്റിവെച്ചു. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവെച്ചതായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. 

ഇന്റര്‍വ്യൂവിന്റെ പുതുക്കിയ തീയതി പിന്നീട് ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുമെന്നും യുപിഎസ്‌സി അറിയിച്ചു. സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകളില്‍ യോഗ്യത നേടിയവരെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിച്ചത്.കോവിഡ് 19 പശ്ചാത്തലത്തില്‍ നടന്നു കൊണ്ടിരിക്കുന്നതും വരും ദിവസങ്ങളില്‍ നടത്താനിരിക്കുന്നതുമായ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് യുപിഎസ്‌സിയുടെ ഉത്തരവ്.

കഴിഞ്ഞ ദിവസം മാര്‍ച്ച് 31 വരെയുളള എല്ലാ സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ തുടങ്ങിയ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാന്‍ കേരള സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.  മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com