നൂറ് ഇന്ത്യന്‍ യാത്രക്കാരുമായി വന്ന ഡച്ച് വിമാനത്തിന് അനുമതിയില്ല; മണിക്കൂറുകള്‍ നീണ്ട പറക്കലിനു ശേഷം തിരിച്ചയച്ചു

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യോമ വിലക്ക് പ്രാബല്യത്തില്‍ വരാന്‍ 24 മണിക്കൂര്‍ കൂടിയുള്ളപ്പോഴാണ്, ഡച്ച് എയര്‍ലൈനായ കെഎല്‍എമ്മിന്റെ വിമാനത്തിന് അനുമതി നിഷേധിച്ചത്
നൂറ് ഇന്ത്യന്‍ യാത്രക്കാരുമായി വന്ന ഡച്ച് വിമാനത്തിന് അനുമതിയില്ല; മണിക്കൂറുകള്‍ നീണ്ട പറക്കലിനു ശേഷം തിരിച്ചയച്ചു


ന്യൂഡല്‍ഹി: നൂറ് ഇന്ത്യന്‍ യാത്രക്കാരുമായി ആംസ്റ്റര്‍ഡാമില്‍നിന്ന് എത്തിയ വിമാനത്തിന് ഡല്‍ഹിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യോമ വിലക്ക് പ്രാബല്യത്തില്‍ വരാന്‍ 24 മണിക്കൂര്‍ കൂടിയുള്ളപ്പോഴാണ്, ഡച്ച് എയര്‍ലൈനായ കെഎല്‍എമ്മിന്റെ വിമാനത്തിന് അനുമതി നിഷേധിച്ചത്.

ആംസ്റ്റര്‍ഡാമില്‍നിന്നു പുറപ്പെട്ട കെഎല്‍എം 871 വിമാനം പുലര്‍ച്ചെ ഒരു മണിക്ക് ഡല്‍ഹിയില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ മാര്‍ഗമധ്യേ വച്ച് വിമാനത്തിന് അനുമതിയില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. 

നെതര്‍ലാന്‍ഡ്‌സില്‍നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ ഇറങ്ങുന്നതിന് വിലക്കുണ്ട്. എന്നാല്‍ ഈ വിമാനത്തില്‍ യുഎസ്, കാനഡ എന്നിവിടങ്ങളില്‍നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യ പ്രഖ്യാപിച്ച യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ഇവിടെയുള്ള ഡച്ച് പൗരന്മാരെ തിരികെ എത്തിക്കുക എന്ന ലക്ഷ്യവും കെഎല്‍എം വിമ്ാനത്തിന് ഉണ്ടായിരുന്നുവെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com