ന്യുമോണിയ രോ​ഗികൾ കൊറോണ പരിശോധന നടത്തണം; നിർദേശവുമായി ആരോ​ഗ്യ മന്ത്രാലയം

ന്യുമോണിയ രോ​ഗികൾ കൊറോണ പരിശോധന നടത്തണം; നിർദേശവുമായി ആരോ​ഗ്യ മന്ത്രാലയം
ന്യുമോണിയ രോ​ഗികൾ കൊറോണ പരിശോധന നടത്തണം; നിർദേശവുമായി ആരോ​ഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ന്യുമോണിയ രോ​​ഗികൾ കൊറോണ പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. രോഗ ബാധിതരുമായുള്ള സമ്പര്‍ക്ക പട്ടികയില്‍ ന്യുമോണിയ ബാധിധർ ഉള്‍പ്പെട്ടിട്ടില്ല. ഇവരാരും യാത്രകളും നടത്തിയിട്ടില്ല. എന്നാൽ ന്യുമോണിയ രോഗികള്‍ കൊറോണ പരിശോധന നടത്തേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 

എല്ലാ പൊതു സ്വകാര്യ ആശുപത്രികള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂമോണിയ രോഗികള്‍ ആരോഗ്യ കേന്ദ്രങ്ങളുമായോ പരിശോധനാ കേന്ദ്രങ്ങളിലോ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

അതിനിടെ രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. രാജ്യത്തെ ഇതുവരെ 22 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശും ഹിമാചല്‍ പ്രദേശമാണ് പുതുതായി ഈ പട്ടികയില്‍ ഇടംപിടിച്ചത്. മധ്യപ്രദേശില്‍ നാല് പേര്‍ക്കും ഹിമാചലില്‍ രണ്ട് പേര്‍ക്കും കഴിഞ്ഞ ദിവസം രോഗം കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com