കേരളത്തില്‍ നിന്ന് കൊറോണ ഭയന്ന് ബംഗാളിലേക്ക് വണ്ടി കയറി; മരപ്പണിക്കാരനെ ലക്ഷപ്രഭുവാക്കി 'ഭാഗ്യദേവത'

കോവിഡ് പടര്‍ന്നുപിടിക്കുന്നതില്‍ പരിഭ്രാന്തനായി കേരളം വിട്ട ബംഗാള്‍ സ്വദേശിയെ തേടി ഭാഗ്യം എത്തി
കേരളത്തില്‍ നിന്ന് കൊറോണ ഭയന്ന് ബംഗാളിലേക്ക് വണ്ടി കയറി; മരപ്പണിക്കാരനെ ലക്ഷപ്രഭുവാക്കി 'ഭാഗ്യദേവത'

കൊല്‍ക്കത്ത: കോവിഡ് പടര്‍ന്നുപിടിക്കുന്നതില്‍ പരിഭ്രാന്തനായി കേരളം വിട്ട ബംഗാള്‍ സ്വദേശിയെ തേടി ഭാഗ്യം എത്തി. ഉപജ്ജീവന മാര്‍ഗം നഷ്ടപ്പെടുമെന്ന ഭയത്താലും കുടുംബത്തെ പോറ്റണമെന്ന ചിന്തയിലും ബംഗാളിലേക്ക് വണ്ടി കയറിയ മരപ്പണിക്കാരനെ തേടിയാണ് ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യം എത്തിയത്. ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയില്‍ നില്‍ക്കേ എടുത്ത ലോട്ടറി ടിക്കറ്റാണ് ബംഗാള്‍ സ്വദേശിയായ ഇജറുലിനെ ലക്ഷപ്രഭുവാക്കിയത്.

കോവിഡ് ഭീതിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇജറുല്‍ കേരളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. കോവിഡിനേക്കാള്‍ തന്റെ ഉപജ്ജീവനമാര്‍ഗം നഷ്ടപ്പെടുമോ എന്ന ചിന്തയിലാണ് ഇജറുല്‍ ബംഗാളിലേക്ക് വണ്ടി കയറിയത്.തന്റെ കയ്യിലുളള പണം തീര്‍ന്നാല്‍ കുടുംബത്തെ എങ്ങനെ പോറ്റുമെന്ന ഭയവും ഇദ്ദേഹത്തെ കേരളം വിടാന്‍ പ്രേരിപ്പിച്ചു. അതിനിടെ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

വിവിധ ട്രെയിനുകള്‍ മാറി കയറിയാണ് ഇജറുല്‍ മിര്‍സാപൂറിലെ നാട്ടിലെത്തിയത്. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറുന്നത്.ലോട്ടറി അടിച്ച വിവരം അറിഞ്ഞ് രണ്ടുമുറിയുളള ചെറിയ വീട്ടിലേക്ക് ആളുകള്‍ ഒഴുകി എത്തുകയാണ്. ഭാര്യയും  മൂന്നു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ഇജറുല്‍.

കൊറോണ വൈറസിനെ കുറിച്ച് ഭീതി ഉണ്ടായിരുന്നു. അതിനേക്കാള്‍ ഉപരി ജോലി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു തനിക്കെന്ന്് ഇജറുല്‍ പറയുന്നു. ഒരു വലിയ വീട് വെയ്ക്കണം, സ്വന്തമായി ബിസിനസ് തുടങ്ങണം എന്നിങ്ങനെ നിരവധി മോഹങ്ങളാണ് ഇജറുലിന് ഇപ്പോഴുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com