കൈകൾ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചും ആരോ​ഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് രാജ്യം (വീഡിയോ)

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരെ അഭിനന്ദിച്ച് ജനങ്ങള്‍
കൈകൾ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചും ആരോ​ഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് രാജ്യം (വീഡിയോ)

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരെ അഭിനന്ദിച്ച് ജനങ്ങള്‍. ഞായറാഴ്ച അഞ്ച് മണിക്ക് കൈകള്‍ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചും ജനങ്ങള്‍ നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചായിരുന്നു ഇന്ത്യ മുഴുവനായുള്ള ഈ അഭിനന്ദനം. 

വീടുകളുടെ മുന്നിലും ഫ്‌ളാറ്റുകളുടെ ബാല്‍ക്കണികളിലും നിന്ന് ജനങ്ങള്‍ കൈയടിക്കുകയും മണിമുഴക്കുകയും പാത്രങ്ങള്‍ തമ്മില്‍ മുട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തു. കുട്ടികളും മുതിര്‍ന്നവുരും വൃദ്ധന്‍മാരും അടക്കമുള്ളവര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതില്‍ പങ്കുചേര്‍ന്നു. 

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ആഹ്വാനം ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com