നാളെ രാവിലെ ആറ് മണി മുതൽ സമ്പൂർണ അടച്ചിടൽ; ഡൽഹിയിൽ  മാര്‍ച്ച് 31 വരെ നിരോധനാജ്ഞ 

ഈ മാസം 31 വരെയാണ് അടച്ചിടൽ
നാളെ രാവിലെ ആറ് മണി മുതൽ സമ്പൂർണ അടച്ചിടൽ; ഡൽഹിയിൽ  മാര്‍ച്ച് 31 വരെ നിരോധനാജ്ഞ 

ന്യൂഡൽ​ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നാളെ മുതല്‍ ഡല്‍ഹി പൂര്‍ണമായി അടച്ചിടും. നാളെ രാവിലെ ആറ് മണി മുതല്‍ ഈ മാസം 31 വരെയാണ് അടച്ചിടൽ. 

എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമെന്നും ബോർഡറുകൾ അടയ്ക്കുമെന്നും  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. ഭക്ഷ്യസാധനങ്ങളും അവശ്യസേവനങ്ങളും മാത്രം ബോർഡർ വഴി കടത്തിവിടും. ഡല്‍ഹിയിലേക്കുള്ള എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ഈ സമയം നിര്‍ത്തിവക്കും. ജനങ്ങൾ വീടുകളിൽ തുടരണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു. 

കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ഡൽഹി. രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യതലസ്ഥാനമായ ഡ‌ൽഹിയും അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുവരെ 27 കോവിഡ് 19 കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 21 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com