രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു; കേന്ദ്രതീരുമാനത്തിന് കാത്ത് റെയില്‍വേ 

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 300 കടന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ ആലോചന
രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു; കേന്ദ്രതീരുമാനത്തിന് കാത്ത് റെയില്‍വേ 

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 300 കടന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ ആലോചന. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇതു നടപ്പാക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്. ഇതോടെ രാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകള്‍ റദ്ദാക്കിയേക്കും.ഇത് സംബന്ധിച്ച് റെയില്‍വെ തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചനടത്തിവരുകയാണ്.
ഇതിനകം തന്നെ മാര്‍ച്ച് 31 വരെയുള്ള നിരവധി ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. 

കഴിഞ്ഞ രണ്ടുദിവസമായി കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ ഒരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com