കോവിഡ് മരണസംഖ്യ എട്ടായി; രോഗബാധിതരുടെ എണ്ണം 400 കടന്നു

രാജ്യത്തിന്റെ ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 68 വയസുകാരനായ ഫിലിപ്പിന്‍സ് സ്വദേശിയാണ് ചികിത്സയിലിരിക്കേ മരിച്ചത്. അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400 കടന്നു. 

ഫിലിപ്പിന്‍സ് സ്വദേശിയുടെ ആദ്യപരിശോധനാ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. വ്യക്ക, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് ഇന്നലെയാണ് മരിച്ചതെന്ന് മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ മാത്രം 24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. തൊട്ടുപിന്നില്‍ കേരളമാണ്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. ഈ സാചര്യത്തില്‍ ഇവിടങ്ങളിലെ 80 ജില്ലകള്‍ ലോക്ക് ഡൗണ്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഞായറാഴ്ച ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറില്‍ 38കാരനാണ് മരിച്ചത്. ഖത്തറില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ പട്‌ന എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com