പലരും അടച്ചുപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ല, ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കൂ; പ്രധാനമന്ത്രി 

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുളള നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി
പലരും അടച്ചുപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ല, ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കൂ; പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുളള നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. പലരും അടച്ചുപൂട്ടലിനെ ഗൗരവമായി കാണുന്നില്ലെന്ന് മോദി പരിതപിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനമനുസരിച്ച് ഇന്നലെ രാജ്യം ജനതാ കര്‍ഫ്യൂ ആചരിച്ചു. അതിനിടെ, നിരവധിപ്പേര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോദിയുടെ പ്രതികരണം. പലരും അടച്ചപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ലെന്നും ദയവായി സ്വയം സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പല ആളുകളും ഇപ്പോഴും അടച്ചുപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ല. ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കുക. നിങ്ങളുടെ കുടുംബത്തെ രക്ഷിക്കുക. നിര്‍ദേശങ്ങള്‍ ഗൗരവമായി പാലിക്കുക. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു.'-മോദി ട്വീറ്റ് ചെയ്തു.

രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ എണ്‍പതോളം ജില്ലകളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com