സോഷ്യൽ മീഡിയക്ക് നിയന്ത്രണം; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ പണികിട്ടും; നടപടിയുമായി കേന്ദ്ര സർക്കാർ

സോഷ്യൽ മീഡിയക്ക് നിയന്ത്രണം; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ പണികിട്ടും; നടപടിയുമായി കേന്ദ്ര സർക്കാർ
സോഷ്യൽ മീഡിയക്ക് നിയന്ത്രണം; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ പണികിട്ടും; നടപടിയുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടിയെടുക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഒപ്പം ഉപയോക്താക്കള്‍ക്കായി ബോധവത്കരണ ക്യാമ്പെയിനുകള്‍ ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് ആഗോള വിഷയമായി മാറിയിരിക്കുകയാണ്. വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി എല്ലാ രാജ്യങ്ങളും സാധ്യമായതെല്ലാം ചെയ്യുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളും വിവരങ്ങളും ഡേറ്റകളും വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷിക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോക്താക്കള്‍ക്കായി വിവിധ ബോധവത്കരണ ക്യാമ്പെയിനുകള്‍ക്ക് തുടക്കം കുറിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദശത്തിൽ വ്യക്തമാക്കുന്നു. 

കൊറോണ വൈറസുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കണം.  ഒപ്പം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന കണ്ടന്റുകള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ 2111(W) വകുപ്പ് പ്രകാരമുള്ള ചട്ടങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഔദ്യോഗിക ഹെല്‍പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഉപയോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com