ഹിമാചല്‍ പ്രദേശിലും ലോക് ഡൗണ്‍; പതിനാല് സംസ്ഥാനങ്ങള്‍ അടച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2020 01:08 PM  |  

Last Updated: 23rd March 2020 02:48 PM  |   A+A-   |  

ഡല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിയില്‍ നിന്നുള്ള ചിത്രം/ പിടിഐ

 

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്ത് ലോക് ഡൗണ്‍ ആയിരിക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ വ്യക്തമാക്കി. 

രാജ്യത്ത് അടച്ചിടുന്ന പതിനാലാമത്തെ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അടച്ചിടല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. എണ്‍പത് ജില്ലകള്‍ പൂര്‍ണമായി അടച്ചിടണം എന്നാണ് നിര്‍ദേശം. 

അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. മുംബൈയില്‍ ചികിത്സയിലായിരുന്ന 68കാരനായ ഫിലീപ്പീന്‍സ് സ്വദേശിയാണ് മരിച്ചത്. 415പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍: 

ഹിമാചല്‍പ്രദേശ്
ഒഡീഷ
രാജസ്ഥാന്‍
പഞ്ചാബ്
ഛത്തീസ്ഗഡ്
പശ്ചിമ ബംഗാള്‍
മഹാരാഷ്ട്ര
നാഗാലാന്റ്
ഡല്‍ഹി
ബിഹാര്‍
ജാര്‍ഖണ്ഡ്
ഗുജറാത്ത്
കര്‍ണാടക
ഉത്തര്‍പ്രദേശ്‌