മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു; രാജ്യത്ത് 480 കൊറോണ കേസുകള്‍ , 548 ജില്ലകള്‍ അടച്ചു 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 24th March 2020 10:56 AM  |  

Last Updated: 24th March 2020 10:58 AM  |   A+A-   |  

 

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. ഇന്ന് പുതുതായി നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രോഗബാധിതരുടെ എണ്ണം 101 ആയി. പുനെയില്‍ മൂന്നും സത്താറയില്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് പത്തുപേരാണ് മരിച്ചത്.

അതേസമയം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 480 ആയി. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 30 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.548 ജില്ലകളിലാണ് നിയന്ത്രണം നിലനില്‍ക്കുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് പുറമേ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളത്തിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 94 ആയി. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍  കോവിഡ് ബാധിരുടെ എണ്ണം യഥാക്രമം18,26,33, 29 എന്നിങ്ങനെയാണ്.