പ്രധാനമന്ത്രിയുടെ അഭിസംബോധന ഇന്നു വീണ്ടും; ആകാംക്ഷയോടെ രാജ്യം 

പ്രധാനമന്ത്രിയുടെ അഭിസംബോധന ഇന്നു വീണ്ടും; ആകാംക്ഷയോടെ രാജ്യം 

കൊറോണ വൈറസ് ബാധ തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായി ഇന്ന് രാത്രി എട്ടുമണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും.കൊറോണ വൈറസ് ബാധ തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായി ഇന്ന് രാത്രി എട്ടുമണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 500ലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ മോദിയുടെ വാക്കുകള്‍ക്കായി ഉറ്റുനോക്കുകയാണ് രാജ്യം.

കോവിഡ് വ്യാപനം തടയുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണത്തിന്റെ അപര്യാപ്തത സംസ്ഥാനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു രക്ഷാ പാക്കേജ് അദ്ദേഹം പ്രഖ്യാപിക്കുമോ എന്നും സംസ്ഥാനങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ആവശ്യത്തിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ രാജ്യം ഏറ്റെടുത്തിരുന്നു. മോദിയുടെ നിര്‍ദേശത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്ലാ സംസ്ഥാനങ്ങളും ജനത കര്‍ഫ്യൂ ആചരിച്ചു. അതിനിടയിലും ആളുകള്‍ നിര്‍ദേശം ലംഘിച്ചതിനെതിരെ മോദി രംഗത്തുവന്നിരുന്നു. പലരും അടച്ചുപൂട്ടലിനെ ഗൗരവമായി കാണാത്തതില്‍ അദ്ദേഹം നീരസം പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com