കോവിഡ് മുൻകരുതലും വീട്ടിലിരുന്നുള്ള പഠനവും എങ്ങനെ?, സിബിഎസ്ഇ ഹെൽപ്‌ലൈൻ ഇന്ന് മുതൽ 

രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ സേവനം ലഭ്യമാകും
കോവിഡ് മുൻകരുതലും വീട്ടിലിരുന്നുള്ള പഠനവും എങ്ങനെ?, സിബിഎസ്ഇ ഹെൽപ്‌ലൈൻ ഇന്ന് മുതൽ 

ന്യൂഡൽഹി: കോവിഡ് മുൻകരുതലുകളെക്കുറിച്ചും വീട്ടിലിരുന്നുള്ള പഠനത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകാൻ സിബിഎസ്ഇ ഹെൽപ്‌ലൈൻ ഇന്ന് മുതൽ. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ചും ഇതുവഴി അറിയാം. രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ സേവനം ലഭ്യമാകും. 

രാവിലെ 10മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ 98999 91274, 88266 35511, 97176 75196, 99998 14589, എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ 98118 92424, 98990 32914, 95996 78947, 76784 55217, 72105 26621എന്നീ നമ്പറുകളിൽ സേവനം ലഭ്യമാക്കും.

മാനസിക പിന്തുണ വേണ്ടവർക്കായി  1800-11-8004 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം. ഈ മാസം 31 വരെയാണ് നിലവിൽ സേവനങ്ങൾ ലഭിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com