പിരിച്ചുവിട്ടിട്ടും പോകാതെ ജനങ്ങള്‍; ഷഹീന്‍ബാഗില്‍ വീണ്ടും വലിയ ആള്‍ക്കൂട്ടം

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് ഒഴിപ്പിച്ച ഷഹീന്‍ബാഗ് പ്രക്ഷോഭ സ്ഥലത്ത് വീണ്ടും ആള്‍ക്കൂട്ടം.
പിരിച്ചുവിട്ടിട്ടും പോകാതെ ജനങ്ങള്‍; ഷഹീന്‍ബാഗില്‍ വീണ്ടും വലിയ ആള്‍ക്കൂട്ടം

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് ഒഴിപ്പിച്ച ഷഹീന്‍ബാഗ് പ്രക്ഷോഭ സ്ഥലത്ത് വീണ്ടും ആള്‍ക്കൂട്ടം. പ്രദേശവാസികള്‍ ഉള്‍പ്പെടെ വലിയ ഒരാള്‍ക്കൂട്ടം ഇവിടെ കൂടിയിട്ടുണ്ട്. സമരപന്തല്‍ ഒഴിപ്പിച്ചതിന്റെ പ്രതിഷേധ സൂചകമായാണ് ആളുകള്‍ വീണ്ടും തടിച്ചു കൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിഗതികള്‍ പൊലീസ് നിരീക്ഷിച്ച് വരികയാണ്. 

നൂറ്റിയൊന്ന് ദിവസം പിന്നിട്ട പൗരത്വനിയമഭേദഗതിക്ക് എതിരായ ഷഹീന്‍ബാഗ് സമരം ഇന്ന് രാവിലെയാണ് ഡല്‍ഹി പൊലീസും അര്‍ദ്ധ സൈനിക വിഭാഗവും ചേര്‍ന്ന് ഒഴിപ്പിച്ചത്. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ലോക് ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഷഹീന്‍ബാഗ് ഒഴിപ്പിച്ചത്. 

രാജ്യതലസ്ഥാനത്ത് 30 പേര്‍ക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com