രാജ്യത്ത് 30 സ്ഥലങ്ങളിൽ ലോക്ക്ഡൗൺ; രാജ്യാന്തര അതിർത്തികൾ അടച്ചു

548 ജില്ലകളുള്ള 30 സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ ചെയ്തിരിക്കുന്നത്. കൂടാതെ പഞ്ചാബിൽ കർഫ്യൂ പ്രഖ്യാപിച്ചു
രാജ്യത്ത് 30 സ്ഥലങ്ങളിൽ ലോക്ക്ഡൗൺ; രാജ്യാന്തര അതിർത്തികൾ അടച്ചു

ന്യൂഡൽഹി; കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് രാജ്യം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പടെ 30 സ്ഥലങ്ങളാണ് ലോക്ക്ഡൗൺ ചെയ്തിരിക്കുന്നത്. കൂടാതെ രാജ്യാന്തര അർത്തികളും അടച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 498 ആയി. ഇതുവരെ 9 പേരാണ് മരിച്ചത്. 

രാജ്യത്തെ എല്ലാ രാജ്യാന്തര അതിർത്തികളാണ് അ‌ടച്ചിരിക്കുന്നത്. അ വശ്യസർവീസുകളിൽ ഇളവുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 548 ജില്ലകളുള്ള 30 സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ ചെയ്തിരിക്കുന്നത്. കൂടാതെ പഞ്ചാബിൽ കർഫ്യൂ പ്രഖ്യാപിച്ചു.  

ഉത്തർപ്രദേശ്, ഒഡിഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിത പ്രദേശങ്ങളിൽ അടച്ചിടൽ പ്രഖ്യാപിച്ചു.  ഡൽഹി, രാജസ്ഥാന്‍ , ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍ ലഡാക്ക്,ചണ്ഡിഗഡ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിടും. തെലങ്കാനയും ആന്ധ്രയും മുഴുവന്‍ അതിര്‍ത്തികളും അടച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല. 

കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി തമിഴ്നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചരക്ക് വാഹനങ്ങള്‍ക്കും അവശ്യസേവനങ്ങള്‍ക്കും നിയന്ത്രണമില്ല. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. കോവിഡ് വ്യാപിച്ച ജില്ലകൾ അടച്ചിടാൻ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com