ഏപ്രില്‍ 14 വരെ ട്രെയിനുകള്‍ ഓടില്ല 

കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ യാത്ര തീവണ്ടികള്‍ റദ്ദാക്കിയ നടപടി റെയില്‍വേ നീട്ടി
ഏപ്രില്‍ 14 വരെ ട്രെയിനുകള്‍ ഓടില്ല 

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ യാത്ര തീവണ്ടികള്‍ റദ്ദാക്കിയ നടപടി റെയില്‍വേ നീട്ടി. ലോക്ക്ഡൗണിന്റെ കാലാവധി തീരുന്ന ഏപ്രില്‍ 14 വരെയാണ് നീട്ടിയത്. 

പാസഞ്ചര്‍ ട്രെയിനുകള്‍, സബര്‍ബന്‍ ട്രെയിനുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാണെന്ന് റെയില്‍വേ അറിയിച്ചു. ഏപ്രില്‍ 14 വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനിച്ചത്. അതേസമയം ചരക്കുതീവണ്ടികള്‍ തടസ്സം കൂടാതെ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു. 

ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വ്യാപനം തടയുന്നതിന് മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ യാത്ര തീവണ്ടികളും നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചിരുന്നു. പാസഞ്ചര്‍ ട്രെയിനുകള്‍, സബര്‍ബന്‍ ട്രെയിനുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ് എന്ന് വ്യക്തമാക്കിയായിരുന്നു റെയില്‍വേയുടെ ഉത്തരവ്. തുടര്‍ന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 14 വരെ രാജ്യമൊട്ടാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചതിന്റെ സമയപരിധി നീ്ട്ടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com