മഹാമാരിയെ അതിജീവിച്ച കഥകള്‍ പറയൂ, ക്യാഷ് അവാര്‍ഡ് നല്‍കാം...; കൊറോണ കാലത്ത് ജനങ്ങള്‍ക്ക് ധൈര്യം പകരാന്‍ ക്യാമ്പയിനുമായി സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2020 10:55 AM  |  

Last Updated: 25th March 2020 10:55 AM  |   A+A-   |  

covid

ചിത്രം: പിടിഐ

 

ചണ്ഡീഗഡ്: കോവിഡ് 19 ഭീതിയിലാണ് രാജ്യം മുഴുവന്‍. ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടിവരുന്നു. ജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം അവര്‍ക്ക് അതിജീവിക്കാനുള്ള കരുത്ത് പകരേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ്. അക്കാര്യത്തില്‍ മാതൃകാപരമായ നടപടി സ്വീകരിച്ചിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. മഹാമാരിയെ അതിജീവിച്ച നല്ല സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍. 

ജനങ്ങള്‍ക്ക് കോവിഡിന് എതിരായ പോരാട്ടത്തിനെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങള്‍ സര്‍ക്കാരുമായി പങ്കുവയ്ക്കാം. കോവിഡ് സംഘര്‍ഷ് സേനാനി എന്നാണ് ഈ ക്യാമ്പയിന് പേര് നല്‍കിയിരിക്കുന്നത്. 


haryana.mygov.in എന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ വീഡിയോ,ഓഡിയോ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാം. ഏറ്റവും നല്ല നൂറ് സന്ദേശങ്ങള്‍ നൂറ് രൂപ മുതല്‍ ആയിരം രൂപവരെ ക്യാഷ് അവാര്‍ഡ് നല്‍കും. 

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലായ സംസ്ഥാനത്തെ 112 സര്‍ക്കാര്‍ സ്‌കൂളുകളിലെ 1.87 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ ഈ വെബ്‌സൈറ്റില്‍ പാഠഭാഗങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.