രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നു, ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 12 ആയി, ലോകത്ത് കോവിഡ് മരണം 18,000 കടന്നു

21 ദിവസത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം അടച്ചിട്ടുകൊണ്ടുള്ള കര്‍ഫ്യൂ പ്രഖ്യാപിച്ചത്‌ 
രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നു, ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 12 ആയി, ലോകത്ത് കോവിഡ് മരണം 18,000 കടന്നു
 

ന്യൂഡല്‍ഹി : കോവിഡ് 19 ന്റെ വ്യാപനം തടയുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. അര്‍ധരാത്രി 12 മണിയോടെയാണ് നിയന്ത്രണം നിലവില്‍ വന്നത്. 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം അടച്ചിട്ടുകൊണ്ടുള്ള കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
 
അതിനിടെ, ലോകത്തെ ഭീതിയിലാക്കി കോവിഡ് രോഗബാധ മൂലമുള്ള മരണം വര്‍ധിക്കുകയാണ്. 18,800 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം നാലുലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്.
 
തമിഴ്‌നാട്ടിലെ മധുര രാജാജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 54 കാരനാണ് മരിച്ചത്. പ്രമേഹരോഗിയായിരുന്ന ഇയാള്‍ക്ക് ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 520 ആയി ഉയര്‍ന്നു.
 
സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 105 ആയി വര്‍ധിച്ചു. ഇന്നലെ പുതുതായി 14 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് ആറുപേര്‍ക്കും, കോഴിക്കോട് -3, മലപ്പുറം-1, പാലക്കാട്-1, കോട്ടയം-1, എറണാകുളം-1, ആലപ്പുഴ-1 എന്നിങ്ങനെയാണ് രോഗബാധിതര്‍. രോഗം ബാധിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. 72,460 പേര്‍ നിരീക്ഷണത്തിലാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com