'ലോക്ക്ഡൗൺ ലംഘിക്കുന്നവരെ കണ്ടാൽ വെടിവെക്കാൻ ഉത്തരവിടും'; മുന്നറിയിപ്പുമായി ചന്ദ്രശേഖര റാവു

By സമകാലിക മലയാളം ഡെസ്ക്  |   Published: 25th March 2020 06:38 AM  |  

Last Updated: 25th March 2020 06:38 AM  |   A+A-   |  

TELANGANA

 

ഹൈദരാബാദ്; കൊവിഡ് പടരുന്നത് തടയുന്നതിനായി രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നിരിക്കുകയാണ്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും നിരവധി പേരാണ് പുറത്തിറങ്ങുന്നത്. ഇത്തരക്കാർക്ക് മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വേണമെങ്കിൽ കണ്ടാൽ വെടിവെക്കാൻ നിർദേശം നൽകും എന്നാണ് അദ്ദേഹം പറയുന്നത്. 

മുന്നറിയിപ്പ് ലംഘിക്കുന്നവരെ ആവശ്യമെങ്കിൽ കണ്ടാൽ ഉടൻ വെടിവെക്കാൻ ഉത്തരവിടും. തന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ലോക്ക്ഡൗൺ സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ ഇരിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നു മുതലാണ് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രാഭല്യത്തിൽ വന്നത്. 21 ദിവസമാണ് രാജ്യം അടച്ചിടുക. ആശ്യവസ്തുക്കൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.