സാമൂഹ്യ അകലം പാലിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം; കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു.
സാമൂഹ്യ അകലം പാലിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം; കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു. സാമൂഹ്യ അകലം പാലിച്ചാണ് യോഗം ചേരുന്നത്. 

വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തും. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി,  21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 

വൈറസിനെ നേരിടാന്‍ 15,000കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിശോധന, ഐസൊലേഷന്‍ ബെഡുകള്‍, ഐസിയു തുടങ്ങിയവയ്ക്ക് തുക ഉപയോഗിക്കാം. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, നിലവില്‍ 562കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്‍പത് പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com