'ഈ വട്ടത്തില്‍ നില്‍ക്കണം'; ജനങ്ങളിലേക്ക് ഇറങ്ങി സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം വിവരിച്ച് മമത (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2020 06:27 PM  |  

Last Updated: 26th March 2020 06:27 PM  |   A+A-   |  

 

കൊല്‍ക്കത്ത:  കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്. രാജ്യമൊട്ടാകെ 21 ദിവസം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രചാരണ പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ നടക്കുന്നുണ്ട്. ജനങ്ങളെ ബോധവത്കരിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  നേരിട്ട് റോഡില്‍ ഇറങ്ങിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ജനങ്ങളെ ബോധവത്കരിക്കാന്‍ റോഡില്‍ ഇഷ്ടിക കൊണ്ട് വട്ടം വരച്ചായിരുന്നു മമതയുടെ ബോധവത്കരണം. സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടായിരുന്നു മമതയുടെ പ്രവൃത്തി. അതിനിടെ മുഖ്യമന്ത്രിയെ കണ്ട് കൂട്ടം കൂടിനില്‍ക്കുന്ന ആളുകളോട് സാമൂഹ്യ അകലം പാലിക്കാന്‍ മമത നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാം.