5 ലക്ഷം കോടി ഡോളര്‍ വിപണിയിലിറക്കുമെന്ന് ജി20 രാജ്യങ്ങള്‍; സാമ്പത്തിക നഷ്ടത്തെക്കാള്‍ വലുതാണ് മനുഷ്യജീവനെന്ന് നരേന്ദ്രമോദി

 മെഡിക്കല്‍ ഗവേഷണങ്ങള്‍ മാനവരാശിയുടെ നല്ലതിനായി സ്വതന്ത്രമായി ലഭ്യമാക്കണമെന്നും മോദി
5 ലക്ഷം കോടി ഡോളര്‍ വിപണിയിലിറക്കുമെന്ന് ജി20 രാജ്യങ്ങള്‍; സാമ്പത്തിക നഷ്ടത്തെക്കാള്‍ വലുതാണ് മനുഷ്യജീവനെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊവിഡ് 19 ശേഷമുള്ള സാഹചര്യം നേരിടാന്‍ 5 ലക്ഷം കോടി ഡോളര്‍ വിപണിയിലേക്ക് ഇറക്കാന്‍ ജി 20 ഉച്ചകോടിയില്‍ തീരുമാനം. ഒറ്റക്കെട്ടായി വരാന്‍ പോകുന്ന വെല്ലുവിളികള്‍ അതിജീവിക്കാനും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന യോഗം തീരുമാനിച്ചു. തീരുവകള്‍ വെട്ടിക്കുറയ്ക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. സാമ്പത്തിക നഷ്ടത്തെക്കാള്‍ വിലയുള്ളതാണ് ജനങ്ങളുടെ ജീവന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  മെഡിക്കല്‍ ഗവേഷണങ്ങള്‍ മാനവരാശിയുടെ നല്ലതിനായി സ്വതന്ത്രമായി ലഭ്യമാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു

സൗദി രാജാവിന്റെ അധ്യക്ഷതയിലായിരുന്നു ജി 20 ഉച്ചകോടി നടന്നത്. 5 തീരുമാനങ്ങളാണ് പ്രധാനമായും ഉച്ചകോടി കൈക്കൊണ്ടത്. മനുഷ്യജീവന്‍ രക്ഷിക്കാന്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുക, ജനങ്ങളുടെ വരുമാനവും തൊഴിലും സംരക്ഷിക്കുക, ലോകസമ്പദ് വ്യവസ്ഥയിലെ വിശ്വാസം പുനസ്ഥാപിക്കുക, സഹായമായ ആവശ്യമായ പ്രത്യേകിച്ചും ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കുക, പൊതുജനാരോഗ്യത്തിന് സഹകരിക്കുക എന്നീ സുപ്രധാന തീരുമാനങ്ങളാണ് യോഗം കൈക്കൊണ്ടത്.

മഹാമാരി തടയാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇതിനുള്ള ചെലവ് വഹിക്കുമെന്നും ജി 20 ഉച്ചകോടി പ്രഖ്യാപിച്ചു. പ്രതിരോധമരുന്നുകള്‍ കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ഗവേഷണത്തിന് ആവശ്യമായ വിഭവങ്ങള്‍ എല്ലാം തന്നെ ജി 20 നല്‍കും. സാമ്പത്തികരംഗം പിടിച്ചുനിര്‍ത്താന്‍ 5 ലക്ഷം ഡോളര്‍ ജി 20 അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി വിപണിയിലേക്ക് ഇറക്കാന്‍ തീരുമാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com