കൊവിഡ് 19: ജി 20 രാജ്യങ്ങളുടെ അടിയന്തരയോഗം ഇന്ന്, വീഡിയോ കോണ്‍ഫറന്‍സിൽ മോദിയും  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2020 08:29 AM  |  

Last Updated: 26th March 2020 08:29 AM  |   A+A-   |  

g20

 

ദുബായ്: കൊവിഡ് 19ന്റെ ആഘാതങ്ങളെക്കുറിച്ചും ഏകോപന നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി ജി 20 രാജ്യങ്ങളുടെ അടിയന്തിര യോഗം ഇന്ന് ചേരും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്  യോ​ഗത്തിൽ അധ്യക്ഷത വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലോകനേതാക്കൾ യോ​ഗത്തിൽ പങ്കെടുക്കുക.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉച്ചകോടിയില്‍ പങ്കെടുക്കും.ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിന്റെ ആഘാതം തടയാനുള്ള അടിയന്തര നടപടികള്‍ ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ തീരുമാനിക്കും.  ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും മുതിര്‍ന്ന ആരോഗ്യ, വിദേശകാര്യ ഉദ്യോഗസ്ഥരും കൈക്കൊള്ളുന്ന നടപടികളും യോ​ഗത്തിൽ ചർച്ചയാകും.