ഏപ്രില്‍ 14 വരെ ആഭ്യന്തര വിമാനസര്‍വീസുകളുടെയും വിലക്ക് നീട്ടി  

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് പിന്നാലെ ആഭ്യന്തര സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും ഇന്ത്യ നീട്ടി
ഏപ്രില്‍ 14 വരെ ആഭ്യന്തര വിമാനസര്‍വീസുകളുടെയും വിലക്ക് നീട്ടി  

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് പിന്നാലെ ആഭ്യന്തര സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും ഇന്ത്യ നീട്ടി. ഏപ്രില്‍ 14 വരെ തന്നെയാണ് വിലക്ക് നീട്ടിയത്. നിലവില്‍ മാര്‍ച്ച് 31 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

മാര്‍ച്ച് 28 വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ലോക്ക്ഡൗണ്‍ തീരുന്ന ഏപ്രില്‍ 14 വരെ നീട്ടിയത്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ലെന്നും കാട്ടിയുളള ഉത്തരവാണ് പുറത്തുവന്നത്.

വൈറസ് വ്യാപനം തടയാന്‍ ഏപ്രില്‍ 14 വരെയാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യ വ്യാപക ലോക്ക്ഡൗണിന്റെ ഭാഗമായി തീവണ്ടി സര്‍വീസുകള്‍, മെട്രോ സര്‍വീസുകള്‍, അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ എന്നിവയെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇന്ത്യയ്ക്ക്  പുറമെ ലോകത്തെ വിവിധ രാജ്യങ്ങളും വിദേശ വിമാനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യോമയാന മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധ സൃഷ്ടിച്ചിട്ടുള്ളത്. കടക്കെണിയിലായ എയര്‍  ഇന്ത്യയുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com