കാമുകിയെ കാണാൻ ക്വാറന്റീനിൽ നിന്നും യുവാവ് 'മുങ്ങി' ; പിടികൂടി ഐസോലേഷൻ ക്യാമ്പിലെത്തിച്ചു

ദുബായിൽ ജോലി ചെയ്യുന്ന വിജയ് കഴിഞ്ഞ ദിവസമാണ് വിമാന മാർഗം മധുരയിലെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ∙ വിദേശത്തു നിന്നുമെത്തി ഐസോലേഷൻ ക്യാമ്പിൽ ക്വാറന്റീനിൽ കഴിയുന്ന 24കാരൻ കാമുകിയെ കാണാനായി പുറത്തുപോയി. മധുര വിമാനത്താവളത്തിന് സമീപത്തെ ഐസലേഷൻ ക്യാമ്പിൽ കഴിയുന്ന വിജയ് (24) ആണ് കാമുകിയെ കാണാനായി ശിവഗംഗയിലേക്ക് പോയത്. ഇയാളെ പിടികൂടി വീണ്ടും ക്യാമ്പിലെത്തിച്ചു.

ദുബായിൽ ജോലി ചെയ്യുന്ന വിജയ് കഴിഞ്ഞ ദിവസമാണ് വിമാന മാർഗം മധുരയിലെത്തിയത്. അവിടെനിന്നു വിമാനത്താവളത്തിനു സമീപത്തെ ക്വാറന്റീൻ ക്യാംപിലേക്കു മാറ്റി. 14 ദിവസം കഴിയാതെ പുറത്തു പോകാൻ പാടില്ലെന്നാണ് നിർദേശം. എന്നാൽ ബുധനാഴ്ച വൈകിട്ട് ഇയാളെ കാണാതാകുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇയാൾ കാമുകിയെ കാണാനായി പോയതാണെന്ന് വ്യക്തമായത്.

തമിഴ്നാട്ടിൽ 3 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായിൽനിന്നു തിരിച്ചെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി (24), ലണ്ടനിൽനിന്നു തിരിച്ചെത്തിയ ചെന്നൈ സ്വദേശി (24), ഇയാളുടെ ബന്ധുവായ 65 വയസ്സുകാരൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗ ബാധിതരുടെ എണ്ണം 29 ആയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com